Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Objection That The Tourism

Idukki

ക​ല്ലാ​ര്‍​കു​ട്ടി മേ​ഖ​ല​യി​ലെ ടൂ​റി​സം​സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

അ​ടി​മാ​ലി: ക​ല്ലാ​ര്‍​കു​ട്ടി മേ​ഖ​ല​യി​ലെ ടൂ​റി​സം​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.


ക​ല്ലാ​ര്‍​കു​ട്ടി അ​ണ​ക്കെ​ട്ടി​ല്‍ ബോ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ല​ച്ചു. ക​ല്ലാ​ര്‍​കു​ട്ടി​ക്ക് പു​റ​മേ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ര്‍​ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. തോ​ട്ടാ​പ്പു​ര​യി​ലെ തു​ര​ങ്കം സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ത​കു​ന്ന നി​ര്‍​മി​തി​യാ​ണ്.

ക​ര​മാ​ര്‍​ഗ​ത്തി​നു പു​റ​മേ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യാ​ല്‍ ഇ​വി​ടേ​ക്ക് ജ​ല​മാ​ര്‍​ഗ​വും സ​ഞ്ചാ​രി​ക​ൾ​ക്കെ​ത്താ​നാകും.


ആ​ളൊ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ക​ല്ലാ​ര്‍​കു​ട്ടി മേ​ഖ​ല​യി​ലെ കെ​എ​സ്ഇ​ബി കെ​ട്ടി​ട​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. നാ​യ്കു​ന്ന് മേ​ഖ​ല​യി​ലെ ആ​ളു​ക​ള്‍ അ​ണ​ക്കെ​ട്ടി​ന് കു​റു​കെ ക​ട​ന്ന് ക​ല്ലാ​ര്‍​കു​ട്ടി​യി​ലേ​ക്കെ​ത്തു​ന്ന​ത് വ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​വി​ടൊ​രു തൂ​ക്കു​പാ​ലം നി​ര്‍​മി​ച്ചാ​ല​ത് സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന നി​ര്‍​മി​തി​യാ​കും.


കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വ്യൂ​പോ​യി​ന്‍റു​ക​ള്‍ ടൂ​റി​സം​സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന​വ​യാണ്.ക​ല്ലാ​ര്‍​കു​ട്ടി മേ​ഖ​ല​യി​ല്‍ ത​രി​ശാ​യി കി​ട​ക്കു​ന്ന വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ല്‍ ഉ​ദ്യാനം നി​ര്‍​മി​ച്ചാ​ല്‍ അ​തും ക​ല്ലാ​ര്‍​കു​ട്ടി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​സാ​ധ്യ​ത​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up